കണ്ണൂര്‍: വിദ്യാര്‍ത്ഥി യുവജന സമരത്തിന് നേരെയുള്ള ഡല്‍ഹി പൊലീസ് അക്രമണത്തില്‍ വർക്കിംഗ് വിമൻസ് ഫോറ(എ ഐ ടി യു സി)ത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വര്‍ക്കിങ്ങ് വിമന്‍സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ഉഷ ഉദ്ഘാടനം ചെയ്തു.
സി നൂപുര അധ്യക്ഷയായി. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന, എം ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ജിഷ വി എ ൻ സ്വാഗതം പറഞ്ഞു.പരിപാടിക്ക് കെ രജനി, ചിറമ്മല്‍ രജനി തുടങ്ങിയവർ നേതൃത്വം നല്‍കി.
