കണ്ണൂർ: നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ ആഘാതത്തിൽ ബസ് നടുഭാഗം പിളർന്ന നിലയിലാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് അടിയന്തര ചികിത്സ നൽകിവരികയാണ്. പ്രദേശവാസികളും പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് മേഖലയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു.
