Zygo-Ad

പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് ഇന്ത്യൻ പാസ്പോർട്ട്: കണ്ണാടിപ്പറമ്പ് സ്വദേശിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ബിജെപി.


കണ്ണാടിപ്പറമ്പ്: പാക്കിസ്ഥാൻ പൗരത്വം മറച്ചു വെച്ച് വ്യാജ രേഖകളിലൂടെ ഇന്ത്യൻ പാസ്പോർട്ട് നേടിയ സംഭവത്തിൽ കണ്ണാടിപ്പറമ്പ് സ്വദേശിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ പൗരത്വമുള്ള കാര്യം അധികാരികളിൽ നിന്ന് മറച്ചുവെച്ചാണ് പ്രതി ഇന്ത്യൻ പാസ്പോർട്ട് കൈപ്പറ്റിയതെന്നാണ് ആരോപണം. ഇത്തരത്തിൽ വ്യാജ രേഖകൾ ചമയ്ക്കാനും പാസ്പോർട്ട് നേടിയെടുക്കാനും സഹായം നൽകിയ വ്യക്തികളെക്കുറിച്ചും ഏജൻസികളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി കൂട്ടിച്ചേർത്തു.

Previous Post Next Post