കണ്ണൂർ :എടക്കാടിനും കണ്ണൂർ സൗത്തിനുമിടയിലുള്ള നടാൽ ലെവൽ ക്രോസ്സ് (എൻ.എച്ച് നടാൽ ഗേറ്റ്) നാളെ മുതൽ അടച്ചിടും. ജൂലൈ 29 ന് രാത്രി 10 മണി മുതൽ ജൂലൈ 30 ന് വൈകീട്ട് 3 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്.
റെയിൽവേ പാളത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗേറ്റ് അടച്ചിടുന്നത്. ഈ സമയത്ത് ഇതുവഴിയുള്ള വാഹനങ്ങൾ മറ്റ് ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
