Zygo-Ad

സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് മാറ്റം, കണ്ണൂർ എസിപിയായി എം പി ആസാദ്

 


കണ്ണൂർ : സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപണി. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്പി) തലത്തിൽ 161 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി നിയമിച്ചു. കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി (എസിപി) എം പി ആസാദിനെ നിയമിച്ചു. ടി പി സുമേഷിനെ തളിപ്പറമ്പ് ഡിവൈഎസ്പിയായും നിയമിച്ചിട്ടുണ്ട്. ഭരണസൗകര്യവും സേനയുടെ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പ് ഇത്രയും വിപുലമായ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.



Previous Post Next Post