Zygo-Ad

കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിൻ സർവീസുകളിൽ മാറ്റം; ഇന്ന് ഉച്ചയ്ക്ക് വെസ്റ്റ് ഹില്ലിൽ നിന്ന് പുറപ്പെടും

 


കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന പാസഞ്ചർ ട്രെയിനുകളുടെ സർവീസിൽ റെയിൽവേ താൽക്കാലിക മാറ്റം പ്രഖ്യാപിച്ചു. രാവിലെ 7.40 ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട 56632 കണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിൻ വെസ്റ്റ് ഹിൽ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

മടക്ക സർവീസായ 56617 കോഴിക്കോട് - കണ്ണൂർ പാസഞ്ചർ ട്രെയിൻ ഇന്ന് ഉച്ചയ്ക്ക് 2.16 ന് കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. യാത്രക്കാർ ഈ സമയക്രമം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

 

Previous Post Next Post