പയ്യന്നൂർ :കേരളം ലഹരിക്കടിമപ്പെട്ട ഏറെ ദുഷ്കരമായ ഈ സാഹചര്യത്തെ നേരിടാൻ രക്ഷിതാക്കളും, ജനങ്ങളും ജാഗരൂകരാകണം എന്നും, എല്ലാവരും കേരള സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമാവണമെന്നും പയ്യന്നൂർ ഡി വൈ എസ് പി പി എൽ ഷൈജു ആവശ്യപ്പെട്ടു. ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായി പയ്യന്നൂർ അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയും, ജീവനക്കാരും നടത്തിയ "വൺ മില്യൻ ഗോൾ" പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർബൻ സഹകരണ സംഘം പ്രസിഡണ്ട് എ പി നാരായണൻ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പയ്യന്നൂർ സി അജിത് കുമാർ മുഖ്യാതിഥിയായി. കോ-ഓപ്പറേറ്റീവ് യൂണിറ്റ് ഇൻസ്പെക്ടർ കെ യു രാജു, ഡയറക്ടർ മാരായ അഡ്വക്കേറ്റ് വി കെ രവീന്ദ്രൻ, എം കെ ഷമീമ, സംഘം സെക്രട്ടറി പി രവിചന്ദ്രൻ, കെ വി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
