Zygo-Ad

ഓപ്പറേഷന്‍ തൂഫാന്‍; വൻതോതിൽ കാറില്‍ കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 2 പേർ പിടിയിൽ


ചെറുപുഴ: കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി 2 പേരെ പൊലീസ്‌ പിടികൂടി. കാസര്‍കോട്‌ ചെര്‍ക്കളയിലെ അബ്‌ദുള്‍ഖാദര്‍ (39), പാടിയോട്ടുചാല്‍ വങ്ങാട്ടെ മുഹമ്മദ്‌ അസ്ലം (39) എന്നിവരെയാണ്‌ ചെറുപുഴ പൊലീസ്‌ പിടികൂടിയത്‌.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസിന്‌ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 5ന്‌ പൊലീസ്‌ നടത്തിയ പരിശോധനയില്‍ പാടിയോട്ടുച്ചാല്‍ വങ്ങാട്ട്‌ വച്ച്‌ കെഎല്‍14 സെഡ്‌ 0195 ഹുണ്ടായി വെന്യു കാറില്‍ മലയോര മേഖലയിലെ ഏജന്റ്‌മാര്‍ക്ക്‌ വില്‌പന നടത്താനായി മംഗലാപുരത്ത്‌ നിന്ന്‌ കൊണ്ടുവന്ന 930 പായ്‌ക്കറ്റ്‌ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാക്കള്‍ പിടിയിലാകുന്നത്‌.

 ചെറുപുഴ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ജെ.ജോബിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ ക്ലിന്റ്‌ മാത്യു, എഎസ്‌ഐ പി. ബിജുമോന്‍, സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ജോമിന്‍ തോമസ്‌, എം.വി. പ്രജിത്ത്‌, എന്‍.സനോജ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്‌.

Previous Post Next Post