ചെറുപുഴ: മരം മുറിക്കുന്നതിനിടെ മരം വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.
ചെറുപുഴ കാക്കയഞ്ചാലില്‍ ഇന്ന് രാവിലെ 9.30-ഓടെയാണ് നാടുകുലുക്കിയ ഈ അപകടമുണ്ടായത്.
ചെറുപുഴ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫയാസിനാണ് പരിക്കേറ്റത്. റോഡിലൂടെ നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടിയുടെ മുകളിലേക്ക് മരം പതിക്കുകയായിരുന്നു. പരിക്കേറ്റ ഫയാസിനെ ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
