കണ്ണൂർ സർവോദായ സംഘത്തിന്റെ കീഴിലുള്ള കെ. ജി. മന്ദിർ, കണ്ണൂരിൽ ഓണം ഖാദി മേള 2026 ബഹുമാനപ്പെട്ട എം. എൽ. എ. അഡ്വക്കേറ്റ് ടി. ഒ. മോഹനൻ 30.07.26 ന് രാവിലെ 11മണിക്ക് ഉദ്ഘാടനം ചെയ്തു.
ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വി. ജയരാജൻ ഏറ്റുവാങ്ങി. യുവജനങ്ങളെ ആകർഷിക്കുവാൻ പുതുതായി ഖാദി ജൻസി കിറ്റ് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ ലിഷ ദീപക് ഉദ്ഘാടനം ചെയ്തു.
ജൻസി കിറ്റിന്റെ ആദ്യ വില്പന ഭാരതീയ വ്യവസായ സമിതി ജില്ലാ ട്രെഷറർ എ. വി. ഹരീഷ് ഏറ്റുവാങ്ങി. ചടങ്ങിൽ സംഘം സെക്രട്ടറി വി. പി. രജീഷ്, പ്രസിഡന്റ് പ്രവീൺ. ടി. വി, ഭവൻ മാനേജർ സജിൻ. സി. എന്നിവർ പങ്കെടുത്തു.
