കണ്ണൂർ: മെയ് 30, 31 തീയതികളിൽ വയനാട് മീനങ്ങാടിയിൽ നടന്ന സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലക്ക് അഭിമാന നേട്ടം. പയ്യന്നൂർ സ്വദേശി സാവന്ത് കൃഷ്ണൻ രണ്ടാം സ്ഥാനം നേടി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി.
റിൽവിൻ എസ് രാജേഷ് തലശ്ശേരി 12-ാം സ്ഥാനവും, ആദേഷ് കൊമ്മേരി രജനീഷ് അഞ്ചരക്കണ്ടി 15-ാം സ്ഥാനവും, ധൻവിൻ പി വിനോദ് പയ്യന്നൂർ 19-ാം സ്ഥാനവും കരസ്ഥമാക്കി. ടോപ്പ് 20-ന് സമ്മാനമുള്ള ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന്റെ നാല് പേരും സമ്മാനാർഹരായി.

