പയ്യന്നൂർ: മെയ് 30, 31 തീയതികളിൽ കണ്ണൂർ പയ്യന്നൂരിൽ നടന്ന അണ്ടർ 9 ഗേൾസ് സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചരക്കണ്ടി സ്വദേശി ആരാധ്യ കൊമ്മേരി രജനീഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
നിലവിലെ അണ്ടർ 7 ഗേൾസ് സംസ്ഥാന ചാമ്പ്യനാണ് ആരാധ്യ. പ്രായ വിഭാഗം മാറിയിട്ടും സംസ്ഥാന തലത്തിൽ മികച്ച പ്രകടനം തുടരുകയാണ് ഈ കൊച്ചു മിടുക്കി.

