Zygo-Ad

കണ്ണൂരിൽ അടിച്ച് തകർത്ത നിലയിൽ കണ്ടെത്തിയ ആഡംബര കാറിൽ ചോരക്കറയും വസ്ത്രങ്ങളും സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

 


കണ്ണൂർ പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ആഡംബര കാർ പൂർണ്ണമായും അടിച്ച് തകർത്ത നിലയിൽ കണ്ടെത്തി. കെഎൽ 58 എഎൻ 2059 രജിസ്ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ദുരൂഹമായ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ മുൻഭാഗം ആയുധങ്ങൾ ഉപയോഗിച്ച് ഇടിച്ചുതകർത്ത നിലയിലും വശങ്ങളിലെ ഡോറുകൾ തുറന്നിട്ട അവസ്ഥയിലുമാണ്.

കാറിനകത്ത് ചോരക്കറയും വസ്ത്രങ്ങളും കണ്ടെത്തിയതോടെ വലിയ രീതിയിലുള്ള ദുരൂഹതയാണ് സംഭവത്തിൽ ഉയരുന്നത്. പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് ഇരയായവർക്ക് വേണ്ടിയും വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്.



Previous Post Next Post