Zygo-Ad

പയ്യാവൂരിൽ പൈപ്പ്‌ലൈന്‍ കുഴിയില്‍ ഭാരം കയറ്റിയ ലോറി താഴ്ന്നു: ഗതാഗതം മുടങ്ങി


പയ്യാവൂര്‍: ടൗണിലെ സ്‌റ്റാച്യു ജംഗ്‌ഷനില്‍ ജലവിതരണ പൈപ്പിടാനായി കുഴിയെടുത്ത റോഡരികില്‍ ഭാരം കയറ്റിയ ലോറി മണ്ണില്‍ താഴ്ന്ന് ഗതാഗതം മുടങ്ങി.

ചന്ദനക്കാംപാറയില്‍ നിന്ന്‌ മരത്തടികള്‍ കയറ്റി കണ്ണൂരിലേക്ക്‌ പോകുകയായിരുന്ന ലോറിയാണ്‌ അപകടത്തില്‍പെട്ടത്‌. ജെസിബി ഉപയോഗിച്ച്‌ കെട്ടി വലിച്ച്‌ മുന്നോട്ടെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നതിനാല്‍ ക്രെയിന്‍ എത്തിച്ച്‌ ഉയര്‍ത്തിയാണ്‌ കരകയറ്റിയത്‌.

മഴ ശക്‌തമായതോടെ മലയോര മേഖലയില്‍ പൈപ്പിടാന്‍ കുഴിയെടുത്തയിടങ്ങളില്ലാം വലിയ വാഹനങ്ങള്‍ താഴുന്നതും ഇരുചക്ര വാഹന യാത്രികര്‍ തെന്നിവീണ്‌ പരിക്കേല്‍ക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്‌.

 ടാറിംഗ്‌ തകര്‍ത്ത റോഡുകള്‍ പുനസ്‌ഥാപിക്കേണ്ട കരാറുകാര്‍ വ്യവസ്‌ഥ പാലിക്കാന്‍ വൈകുന്നത്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ മൂലമാണെന്നാണ്‌ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്‌.

Previous Post Next Post