കണ്ണൂർ: കരുവഞ്ചാലില്‍ ഓട്ടോ ഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കൂളാമ്പിയിലെ പുളിയൻപറമ്പില്‍ രാജേഷാ(43) ണ് മരിച്ചത്.
ഇന്ന് രാവിലെ കിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.
വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
