Zygo-Ad

തോൽവിയിൽ പ്രതികരിക്കാതെ പിണറായി വിജയൻ തിരുവനന്തപുരത്തേക്ക്

 


നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. വോട്ടെണ്ണൽ ദിവസം പിണറായിയിലെ വീട്ടിൽ കഴിഞ്ഞ അദ്ദേഹം മുന്നണിയുടെ പരാജയത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

തിരുവനന്തപുരത്ത് എത്തിയ ശേഷം എകെജി സെന്ററിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രിയുടെ ധർമ്മടം മണ്ഡലത്തിലെ വോട്ടുവിഹിതത്തിലും വലിയ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വവും മുന്നണിയും വിശദമായ പരിശോധനകളിലേക്ക് കടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ തലസ്ഥാനത്തേക്കുള്ള യാത്ര.

 

Previous Post Next Post