Zygo-Ad

കണ്ണൂരില്‍ വീണ്ടും സമരമാരംഭിച്ച് നഴ്സുമാര്‍


കണ്ണൂർ: കണ്ണൂരില്‍ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.

ഇന്ന് തുടങ്ങിയ പണിമുടക്ക് നഗരത്തിലെ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. 

ഇന്നലെ കണ്ണൂർ ജില്ലാ ലേബർ ഓഫീസില്‍ വെച്ച്‌ ലേബർ കമ്മീഷണർ വിളിച്ച്‌ ചേർത്ത അനുരഞ്ജന ചർച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് നഴ്സുമാർ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (INA) നേതൃത്വത്തില്‍ പണിമുടക്കുമായി മുന്നോട്ട് പോയത്.

പണിമുടക്കിയ നഴ്സുമാർ കണ്ണൂർ ധനലക്ഷ്മി ആശുപത്രിക്ക് മുന്നില്‍ പ്രകടനം നടത്തി. ഐ.എൻ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.കെ അനൂപ, ജില്ലാ പ്രസിഡന്റ് സഫിയ എ പ്രകാരം, സംസ്ഥാന വൈസ് പ്രസിഡന്റ് റെജിമോള്‍ ടി ജോർജ് തുടങ്ങിയവർ നേതൃത്വം നല്‍കി.

 നഴ്സുമാർക്ക് അവരുടെ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുയോജ്യമായ ശമ്പള വർദ്ധനവ് ഇല്ലാതെ സമരം അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് ഐ.എൻ.എ ഭാരവാഹികള്‍ പറഞ്ഞു.

Previous Post Next Post