Zygo-Ad

നടാലിൽ പി.ഡബ്ല്യു.ഡി വ്യാജ ബോർഡ് വെച്ച് റോഡ് നിർമ്മാണം; കോർപ്പറേഷൻ ഇടപെട്ട് തടഞ്ഞു

 


എടക്കാട്: നടാലിൽ പൊതുമരാമത്ത് വകുപ്പിന്റെ വ്യാജ ബോർഡ് സ്ഥാപിച്ചുക്കൊണ്ട് അനധികൃതമായി നടത്തിയ റോഡ് നിർമ്മാണം കണ്ണൂർ കോർപ്പറേഷൻ അധികൃതർ തടഞ്ഞു. നടാൽ - മുഴപ്പിലങ്ങാട് ബീച്ച് ബൈപ്പാസ് എന്ന പേരിൽ ബോർഡ് സ്ഥാപിച്ചാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കണ്ടൽ കാടുകൾ ഉൾപ്പെടെ നശിപ്പിച്ച് റോഡ് നിർമ്മിച്ചത്.

പെട്ടെന്നുണ്ടായ റോഡ് നിർമ്മാണത്തിൽ അസ്വാഭാവികത തോന്നിയ നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് മേയർ അഡ്വ. പി ഇന്ദിര, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി എന്നിവർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു. സിപിഎമ്മിന്റെ ഒത്താശയോടെയാണ് വ്യാജ ബോർഡ് വെച്ച് ഈ നിയമവിരുദ്ധ നിർമ്മാണം നടന്നതെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു. സംഭവത്തിൽ കോർപ്പറേഷൻ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

Previous Post Next Post