Zygo-Ad

കണ്ണൂർ ട്രാഫിക് പോലീസിന് സൺഗ്ലാസ്സുകൾ വിതരണം ചെയ്തു; ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ നിർവഹിച്ചു

 


കണ്ണൂർ: നഗരത്തിലെ കഠിനമായ വേനൽചൂടിൽ റോഡുകളിൽ സേവനമനുഷ്ഠിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി സൺഗ്ലാസ്സുകൾ വിതരണം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐപിഎസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൂളിംഗ് ഗ്ലാസ്സുകൾ കൈമാറുകയും ചെയ്തു. യോക്സ് (YOX), ഫിമുൽ (Fimul) എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ വെച്ചാണ് ചടങ്ങ് നടന്നത്.

കത്തുന്ന വെയിലിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും കണ്ണുകളുടെ സുരക്ഷയും മുൻനിർത്തിയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്എച്ച്ഒ സുനിൽ കുമാർ പി. ഉൾപ്പെടെയുള്ള പോലീസ് സേനാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

 


Previous Post Next Post