Zygo-Ad

മത്സ്യഫെഡിലെ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്

 കണ്ണൂർ: പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ മത്സ്യഫെഡിൽ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം റദ്ദാക്കണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് എടുത്ത ഇത്തരം തീരുമാനങ്ങൾ പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജൂൺ എട്ടിന് എ.പി. ജയശീലന്റെ പതിനാറാം ചരമവാർഷികം വിപുലമായി ആചരിക്കാൻ യോഗം തീരുമാനിച്ചു. അതോടൊപ്പം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ ആദരിക്കാനും തീരുമാനമായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.പി. പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ എ.ടി. നിഷാന്ത്, മടപ്പള്ളി പ്രതീപൻ, പാറയിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.


 

Previous Post Next Post