Zygo-Ad

കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; എൽ.എസ്.ഡി സ്റ്റാമ്പും മെത്താഫിറ്റമിനും പിടിച്ചെടുത്തു

 


കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. കക്കാട് സ്വദേശി സൂരജ് (24) ആണ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 0.015 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റമിനും കണ്ടെടുത്തു.

എക്സൈസ് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ, പുതിയ ബസ് സ്റ്റാന്റ്, പാറക്കണ്ടി ഭാഗങ്ങളിലായിരുന്നു പരിശോധന. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പരിശോധനാ സംഘത്തിൽ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൾനാസർ, സി. പുരുഷോത്തമൻ, സി. അജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.പി. സുഹൈൽ, കെ. ഉമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, വി.കെ. സുജേഷ് എന്നിവർ പങ്കെടുത്തു.

 

Previous Post Next Post