തളിപ്പറമ്പ്: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളായ രണ്ട് യുവാക്കളെ തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്ന് 66.224 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചെറുക്കള സ്വദേശി എം.പി. നിഹാൽ, തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി സി. അബ്ദുൽ ഫത്താഹ് എന്നിവരാണ് അറസ്റ്റിലായത്.
പ്രദേശത്തെ മയക്കുമരുന്ന് വിതരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നവരാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് തീരുമാനം.
