Zygo-Ad

കണ്ണൂർ ജില്ലാ അണ്ടർ 9 ചെസ്സ് ചാമ്പ്യൻഷിപ്പ്: ദേവ്ദനും ആരാധ്യയും ചാമ്പ്യന്മാർ


കണ്ണൂർ: ചെസ്സ് അസോസിയേഷൻ കണ്ണൂർ സംഘടിപ്പിച്ച ജില്ലാ അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ദേവ്ദനും ആരാധ്യയും കിരീടം ചൂടി. ചാമ്പ്യന്മാരായ ഇരുവരും മെയ് 30, 31 തീയതികളിൽ പയ്യന്നൂരിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

അന്നൂരിലെ ദേവാമൃതത്തിൽ വിനോദ് കുമാർ - ധന്യ ദമ്പതികളുടെ മകനാണ് ഓപ്പൺ വിഭാഗത്തിൽ നേട്ടം കൈവരിച്ച ദേവ്ദൻ. ഗേൾസ് വിഭാഗത്തിൽ ജേതാവായ ആരാധ്യ കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് - വീണ ദമ്പതികളുടെ മകളാണ്. പയ്യന്നൂരിലെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ചാണ് ഇരുവരും ഇനി മത്സരിക്കുക.



Previous Post Next Post