Zygo-Ad

താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്സ്


കണ്ണൂർ: പിണറായി സർക്കാറിൻ്റെ അവസാന കാലത്ത് മത്സ്യഫെഡിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്ന് മത്സ്യ തൊഴിലാളി കോൺഗ്രസ്സ്

അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺ ഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഡി സി സി ഓഫീസിൽ വെച്ച് ചേർന്നു. കഴിഞ്ഞ സർക്കാറിൻ്റെ അവസന കാലത്ത് മത്സ്യ ഫെഡിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജൂൺ 8 എ.പി ജയശീലൻ 16 -ാം ചരമ വാർഷികം വിപുലമായി ആചരിക്കുവാനും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യ തൊഴിലാളികളുടെ കുട്ടികളെ ആദരിക്കുവാനും യോഗം തീരുമാനിച്ചു. യോഗംസംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡൻ്റ് അനസ് ചാലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറിമാരായ.എ.ടി നിഷാന്ത് . മടപ്പള്ളി പ്രതീപൻ. പാറയിൽ രാജൻ. ദാമോധരൻ. പുഷ്കരൻ. രതീശൻ. ആഗ്നേസ് ഈ നാച്ചു . പി .പി മമ്മൂട്ടി. ബലറാം. സിദ്ധീഖ്. എന്നിവർ സംസാരിച്ചു.

Previous Post Next Post