കണ്ണൂർ: റെയിൽവേ ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കാട് - കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് അടച്ചിടും. തലശ്ശേരി - കണ്ണൂർ ദേശീയപാതയിലെ ചൊവ്വ റെയിൽവേ ഗേറ്റ് മെയ് 14 വ്യാഴാഴ്ച വൈകീട്ട് ആറ് മണി മുതൽ മെയ് 17 ഞായറാഴ്ച രാത്രി 11 മണി വരെയാണ് അടച്ചിടുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തോളം പ്രവൃത്തികൾ നീണ്ടുനിൽക്കുന്നതിനാൽ ഈ റൂട്ടിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. യാത്രക്കാർ ഇതര പാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
