പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് നാല് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു.
കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗന്‍(19), അര്‍ജുന്‍ (19), ജിതിന്‍ (19), നവനീത് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം.
സുഹൃത്തുക്കളായ നാലു പേരും പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു.
