Zygo-Ad

കണ്ണൂരില്‍ ട്രെയിൻ തട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു


കണ്ണൂർ: ട്രെയിൻ തട്ടി ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ്ചൗരി ചൗര ഖൊറക്പൂർ സ്വദേശി പറസ് നാഥിൻ്റെ മകൻ്റെ ഖുഷിഖാൻ (36) ആണ് മരിച്ചത്.

ഈ മാസം 17 ന് രാത്രി 9മണിക്ക് ആണ് അപകടം കണ്ണൂർ റെയില്‍വെ സ്റ്റേഷന് സമീപം വെച്ചാണ് ഇയാളെ ട്രെയിൻ തട്ടിയത്.

 തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ടു ടൗണ്‍ പോലീസ് മൃതദേഹം ഇൻക്വസ്റ്റ്നടത്തി.

Previous Post Next Post