കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷ്യൽ ട്രെയിൻ.
യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ (06551) വ്യാഴം പകൽ 11.50ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ മൂന്നിന് കണ്ണൂരിൽ എത്തും.
കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് സ്പെഷ്യൽ (06552) വെള്ളി രാവിലെ 8.45ന് പുറപ്പെട്ട് അതേദിവസം രാത്രി 9.30ന് യശ്വന്ത്പുരിൽ എത്തും.
രണ്ട് എസി ടു ടയർ, 6 എസി ത്രീ ടയർ, 7 സ്ലീപ്പർ, നാല് ജനറൽ എന്നിങ്ങനെയാണ് കോച്ചുകൾ.
