Zygo-Ad

വോട്ടർ ബോധവത്കരണത്തിന് പുത്തൻ ശൈലി; മുഴപ്പിലങ്ങാട് ബീച്ചിൽ 'SVEEP' ഫാഷൻ റാംപ് വോക്ക് സംഘടിപ്പിക്കുന്നു

 


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുവവോട്ടർമാരെ ആകർഷിക്കുന്നതിനായി വേറിട്ട പ്രചാരണ പരിപാടിയുമായി കണ്ണൂർ ജില്ലാ ഭരണകൂടം. ഏപ്രിൽ 5-ന് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചിൽ വച്ച് 'SVEEP Fashion Ramp Walk 2026' സംഘടിപ്പിക്കുന്നു. ഫാഷനും ഇലക്ഷനിലെ പങ്കാളിത്തവും തമ്മിൽ കോർത്തിണക്കിക്കൊണ്ട് യുവാക്കൾക്കിടയിൽ വോട്ടർ ബോധവത്കരണം എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ:

18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി യുവാക്കൾക്കാണ് അവസരം. സ്വന്തം റാമ്പ് വോക്ക്/സ്റ്റൈൽ എന്നിവയ്‌ക്കൊപ്പം വോട്ട് ചെയ്യാനുള്ള ആഹ്വാനവും ഉൾപ്പെടുത്തിക്കൊണ്ടുള്ള 30 മുതൽ 45 സെക്കൻഡ് വരെയുള്ള റീൽ വീഡിയോകൾ തയ്യാറാക്കിയാണ് മത്സരത്തിലേക്ക് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം:

തയ്യാറാക്കിയ റീലുകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത് #InkItKannur എന്ന ഹാഷ്‌ടാഗ് ചേർക്കുക. കൂടാതെ ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജ് (@collectorknr) ഫോളോ ചെയ്ത് ലിങ്ക് ഇൻബോക്സ് ചെയ്യേണ്ടതാണ്. https://tinyurl.com/rampwalk2026 എന്ന ലിങ്ക് വഴിയും വിവരങ്ങൾ സമർപ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മുഴപ്പിലങ്ങാട് ബീച്ചിലെ റാംപിൽ ചുവടുവെക്കാനും ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ക്യാമ്പെയ്‌നിന്റെ ഭാഗമാകാനും സാധിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 3, വൈകുന്നേരം 4 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് അമിദയുമായി (+91 94004 66850) ബന്ധപ്പെടുക.



Previous Post Next Post