Zygo-Ad

കണ്ണൂരില്‍ നടിയുടെ വീട്ടില്‍ പുതുപുത്തൻ സാരിയുമായി യുവാവ്: കല്യാണം കഴിച്ചേ പറ്റൂ എന്ന് ആവശ്യം


കണ്ണൂർ: സാരിയുമായി പ്രമുഖ സിനിമാ താരത്തിന്റെ വീട്ടിലെത്തിയ യുവാവ് അവരെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. കടയില്‍ നിന്ന് അല്പം മുമ്പ് വാങ്ങിയ പുതുപുത്തൻ സാരിയുമായാണ് ഇയാള്‍ സിനിമാ നടിയുടെ വീട്ടില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

തളിപ്പറമ്പ് കൂവേരി അമ്മംകുളം സ്വദേശി അഭിലാഷ് ജോർജ് ആണ് നടിയുടെ വീട്ടില്‍ എത്തിയത്

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. നടിയുടെ വീട്ടിലെത്തിയ അഭിലാഷ് സാരി ഉയർത്തിക്കാണിച്ച്‌ വിവാഹം കഴിക്കണമെന്ന് ഉച്ചത്തില്‍ വിളിച്ചു പറയുകയായിരുന്നു. ഇതുകേട്ട് നടിയും കുടുംബവും ഭയന്നു പോയി. ഉടൻ തന്നെ വീട്ടില്‍ കയറി വാതിലടച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാള്‍ നേരത്തേയും നടിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബർ മുതല്‍ ഇൻസ്റ്റഗ്രാമില്‍ പിന്തുടർന്ന് അശ്ലീല സന്ദേശം അയച്ചതായും പരാതിയില്‍ പറയുന്നു. 

അഭിലാഷ് ജോർജിനെ പിടികൂടിയെങ്കിലും ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി അവർക്കൊപ്പം വിട്ടയച്ചു.

Previous Post Next Post