ന്യൂഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മുണ്ടേരി ജിഎച്ച്എസ്എസ് വിദ്യാർഥികൾക്ക് ഉജ്ജ്വല വിജയം. നെടുവടിപ്പയറ്റിലാണ് വിദ്യാലയത്തിലെ വിദ്യാർഥികൾ സ്വർണം നേടിയത്. അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ പി ആദിൽ, യജുർ കെ രഞ്ചിത്ത് എന്നിവരും അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സി കീർത്തന, പി പി ശ്രീകൃപ എന്നിവരുമാണ് സുവർണ്ണ നേട്ടം കൈവരിച്ചത്. ഏച്ചൂരിലെ വിശ്വഭാരത് കളരി സംഘത്തിൽ കെ പി സജീവൻ ഗുരുക്കൾക്ക് കീഴിലായിരുന്നു ഇവരുടെ പരിശീലനം.
