കണ്ണൂർ: വിവാഹം ക്ഷണിക്കാൻ എത്തിയ ആള്‍ക്ക് കിണറില്‍ വീണ് പരിക്ക്. കണ്ണൂർ പയ്യാവൂരിലാണ് സംഭവം. കോയാടൻ വീട്ടില്‍ രാജനാണ് കിണറില്‍ വീണ് പരുക്കേറ്റത്.
അയല്‍വാസിയുടെ നായ രാജന് നേരെ കുരച്ചു ചാടിയതാണ് കിണറില്‍ വീഴാൻ കാരണമായത്.
പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പോലീസും അഗ്‌നിരക്ഷാ സേനയും എത്തിയാണ് രാജനെ പുറത്തെടുത്തത്.

