Zygo-Ad

തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ജില്ലയിൽ അനധികൃത ചുവരെഴുത്തും പോസ്റ്ററുകളും നീക്കി



കണ്ണൂർ: തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ജില്ലയിൽ അനധികൃത ചുവരെഴുത്ത്, പോസ്റ്റർ ഒട്ടിക്കൽ, കൊടി തോരണങ്ങൾ സ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് ഇതുവരെ റിപ്പോർട്ട് ചെയ്തത് 37,966 കേസ്.

ഇവ നീക്കം ചെയ്തു. ഇതിൽ 37,838 കേസുകൾ പൊതു ഇടങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ്. ഈ വിഭാഗത്തിൽ 1056 ചുവർ എഴുത്തുകൾ, 20,438 പോസ്റ്ററുകൾ, 4544 ബാനറുകൾ എന്നിവ ഉൾപ്പെടുന്നു.

128 കേസ് സ്വകാര്യ വ്യക്തികളുടെ സ്ഥലം അനുമതി ഇല്ലാതെ ഉപയോഗിച്ചതിനാണ്. 105 പോസ്റ്ററും 21 ബാനറുമാണ് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പതിച്ചതായി കണ്ടെത്തിയത്.

Previous Post Next Post