Zygo-Ad

മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കൾ തളിപ്പറമ്പിൽ പിടിയിൽ; പ്രതികളെ റിമാൻഡ് ചെയ്തു

 


തളിപ്പറമ്പ്: ബൈക്കിൽ കടത്തുകയായിരുന്ന 12.510 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. ആലക്കോട് സ്വദേശി എം.കെ. അദ്വൈത് (21), വെള്ളാട് പാറമൊട്ട സ്വദേശി അഖിൽ ജ്യോതിഷ് (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.48-ഓടെ ആലക്കോട് കുരിശുപള്ളിക്ക് സമീപം ബസ് സ്റ്റാൻഡ് റോഡരികിൽ വെച്ചാണ് എസ്.ഐ. ജി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വിൽപ്പനയ്ക്കായി സൂക്ഷിച്ച ലഹരിമരുന്നിന് പുറമെ, പ്രതികൾ സഞ്ചരിച്ച കെ.എൽ 59 വി 7849 നമ്പർ ബൈക്കും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. മലയോര മേഖലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

 

Previous Post Next Post