Zygo-Ad

പോസ്റ്ററുകളിൽ പ്രിന്റർ, പ്രസാധകർ എന്നിവരുടെ പേരും വിലാസവും രേഖപ്പെടുത്തിയിരിക്കണം


കണ്ണൂർ: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും ജനപ്രാതിനിധ്യ നിയമം അനുശാസിക്കും പ്രകാരം പ്രിന്റർമാരുടെയും പ്രസാധകരുടെയു പേരും വിലാസവും നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുന്ന പ്രിന്റർമാർ പ്രസാധകന്റെ ഐഡന്റിറ്റി സംബന്ധിച്ച ഒരു പ്രഖ്യാപനം നിർദ്ദേശിച്ച രീതിയിൽ കൈപ്പറ്റേണ്ടതും പ്രസ്തുത പ്രഖ്യാപനത്തിന്റെ ഒരു പകർപ്പും, അച്ചടിച്ച ലഘുലേഖ പോസ്റ്ററുകളുടെ നാല് പകർപ്പുകളും, അച്ചടിച്ച പകർപ്പുകളുടെ എണ്ണവും പ്രസാധകരിൽ നിന്ന് ഈടാക്കിയ പ്രിന്റീംഗ് ചാർജുകളും കാണിക്കുന്ന നിർദ്ദിഷ്ട മാതൃകയിലുള്ള ഒരു പ്രസ്താവനയും പ്രിന്റിങ് പൂർത്തിയായ ഉടൻ കണ്ണൂർ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർക്ക് മാതൃക പെരുമാറ്റ ചട്ടം നോഡൽ ഓഫീസർ മുഖാന്തിരം സമർപ്പിക്കേണ്ടതുമാണ്.

Previous Post Next Post