Zygo-Ad

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് കിലോയോളം കഞ്ചാവ് പിടികൂടി

 


പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 2.800 കിലോ കഞ്ചാവ് പിടികൂടി. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ആർ.പി.എഫും പ്ലാറ്റ്‌ഫോമിൽ നടത്തിയ റെയ്ഡിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

സംഭവത്തിൽ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ഉടമസ്ഥനെ കണ്ടെത്താനായി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ. രാജേന്ദ്രൻ, ടി.ആർ. രാജേഷ്, പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, കോൺസ്റ്റബിൾ രഘുനാഥ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ 9400069695, 9496499764 എന്നീ നമ്പറുകളിൽ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.


 

Previous Post Next Post