കണ്ണൂർ: കോടിക്കണക്കിന് രൂപയുടെ അനധികൃത പണമിടപാട് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായ കല്ലിക്കോടൻ രാഗേഷിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (Economic Offences Wing) കണ്ണൂരിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാഗേഷ് പ്രസിഡന്റായ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ തട്ടിപ്പ് പണം എത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. രണ്ട് ഘട്ടങ്ങളിലായി ഏകദേശം 2.22 കോടി രൂപ ഇത്തരത്തിൽ അക്കൗണ്ടിലേക്ക് എത്തിയതായാണ് വിവരം.സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് രാഗേഷിലേക്ക് നീണ്ടത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഉപയോഗിക്കാനാണോ ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയത് എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
2012-ൽ മണൽക്കടത്തുമായി ബന്ധപ്പെട്ട് രാഗേഷിനെ പോലീസ് പിടികൂടിയപ്പോൾ അന്നത്തെ മുതിർന്ന നേതാക്കൾ ഇടപെട്ട് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന കല്ലിക്കോടൻ രാഗേഷിന്റെ അറസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി
