Zygo-Ad

കുറ്റൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം: 50 പവൻ സ്വര്‍ണം കവർന്നതായി പരാതി


ചെറുപുഴ: കുറ്റൂരില്‍ വീട് കുത്തിത്തുറന്ന് വൻ കവർച്ച. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണം മോഷ്ടാക്കള്‍ കവർന്നു.

കുറ്റൂരിലെ നഫീസ മൻസിലില്‍ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ നഫീസയുടെ സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവർന്നത്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീട് പൂട്ടി നഫീസ അഞ്ചരക്കണ്ടിയിലുള്ള ബന്ധു വീട്ടിലേക്ക് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. ഇതോടെ പെരിങ്ങോം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

വീടിന്റെ പിൻഭാഗത്ത് അടുക്കള വാതില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചത്. മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കുത്തിത്തുറന്ന് മോഷ്ടിച്ചു. വാതില്‍ തകർത്ത നിലയില്‍ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെ തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

Previous Post Next Post