Zygo-Ad

പയ്യന്നൂർ കാങ്കോലില്‍ ഓട്ടോ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് അപകടം: ഡ്രൈവർ മരിച്ചു.

 


പയ്യന്നൂർ:കണ്ണൂർ പയ്യന്നൂർ കാങ്കോലില്‍ ഓട്ടോ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

ഏറ്റുകുടുക്ക സ്വദേശി കെ വി രമേശൻ ആണ് മരിച്ചത്. ഡയാലിസിസ് കഴിഞ്ഞ് രോഗിയുമായി തിരികെ പോവുമ്പോഴാണ് അപകടം. കാങ്കോൽ നോർത്ത് എ എൽ പി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.

 വെള്ളിയാഴ്ച വൈകുന്നേരം 3 45 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂരിൽ നിന്നും ഏറ്റുകുടുക്കയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ താൽക്കാലിക ഡിവൈഡറിൽ തട്ടി യാത്രക്കാരിയായ ആലപ്പടമ്പ് സ്വദേശി ജനകിയെ (63) പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്നു പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് സരിൻ ശശിയുടെ അമ്മാവൻ കൂടിയാണ് അപകടത്തിൽ മരണപ്പെട്ട കെ വി രമേശൻ.

Previous Post Next Post