കണ്ണൂർ: എളയാവൂർ കിഴുത്തള്ളിയിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ മോഷണം. അലമാരി മേശയും കുത്തി തുറന്ന മോഷ്ടാവ് ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകളും വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് കവർന്നത്.
എളയാവൂർ കിഴുത്തള്ളിയിൽ താമസിക്കുന്ന തിരുവനന്തപുരം പി കെ സി നഗർ സ്വദേശിയായ ജിഎം മനോജിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13ന് വൈകുന്നേരം മൂന്ന് മണിക്കും 17ന് രാവിലെ ആറു മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു.
വീട്ടുകാർ ഇല്ലാതിരുന്ന സമയം നോക്കി വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് വീടാതെ വലിച്ചു വാരിയിട്ട നിലയിൽ ആയിരുന്നു.1, 26000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത് സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും പരിശോധന നടത്തി
