Zygo-Ad

കണ്ണൂര്‍ സൗത്ത് റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


കണ്ണൂർ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടു കിലോ കഞ്ചാവു പിടി കൂടി. 

കണ്ണൂർ എക്‌സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ കെ ഷാജിയും കണ്ണൂർ ഐ.ബിയും ആർപിഎഫുമായി നടത്തിയ സംയുക്ത പരിശോധനയില്‍ കണ്ണൂർ താഴെ ചൊവ്വ സൗത്ത് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം രണ്ടിന് സമീപം വെച്ച്‌ 2.002 കിലോ ഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

റെയ്ഡില്‍ എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീ, ഗ്രേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ഷജിത്ത് .കെ. വിനോദ് കുമാർ. സി., സിവില്‍ എക്സൈസ് ഓഫീസർ ശരത്.പി. ടി, അസി:ഇൻസ്‌പെക്ടർ ഡ്രൈവർ (gr) ഇസ്മായില്‍. കെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ്‌ ഇൻസ്പെക്ടർ കെ.എം.സുനില്‍ കുമാർ, ആർ.പി.എഫ്.കോ ണ്‍സ്റ്റബിള്‍ രഘുനാഥ്.കെ. കെ എന്നിവരും ഉണ്ടായിരുന്നു.

Previous Post Next Post