കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന എല്‍ഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ നാലാം ദിനം കണ്ണൂർ ജില്ലയില്‍ പര്യടനം തുടരും.
രാവിലെ മട്ടന്നൂരിലാണ് ആദ്യ സ്വീകരണം. ഉച്ചക്ക് ശേഷം അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം തലശേരിയില്‍ സമാപിക്കും.
പതിനായിരങ്ങളാണ് ജാഥയെ വരവേല്‍ക്കാനെത്തുന്നത്. മട്ടന്നൂർ മണ്ഡലത്തിലെ വിവിധ മേഖലകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി ഇന്ന് രാവിലെ ജാഥാ ലീഡർ എം വി ഗോവിന്ദൻ മാസ്റ്റർ സംവദിക്കും.
എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ജില്ലയില്‍ പര്യാടനം ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വടക്കാഞ്ചേരി മണ്ഡലത്തിലെ ഓട്ടുപാറയില്‍ നിന്നും ആരംഭിക്കുന്ന ആദ്യ പര്യടനം വൈകീട്ട് 6 മണിക്ക് കുന്നംകുളം പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
തുടർന്ന് ജാഥ ക്യാപ്റ്റൻ സിപിഐ സംസ്ഥന സെക്രട്ടറി ബിനോയ് വിശ്വം ജനങ്ങളെ അഭിസംബോധന ചെയും. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. സ്വീകരണം വിജയിപ്പിക്കാൻ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
