തോട്ടട : കുറ്റിക്കകം ഉറുമ്പച്ചൻ കോട്ടത്തിന് സമീപം പാറക്കെട്ടില്‍ ചാക്ക് സൂക്ഷിക്കുന്ന ഗോഡൗണില്‍ വൻ തീപിടുത്തം.
വിജയന്റെ ഉടമസ്ഥതയിലുള്ള 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഗോഡൗണിലാണ് കാലത്ത് 10-30 മണിയോടെ തീപിടുത്തം ഉണ്ടായത്.
പൂർണമായും കത്തി നശിച്ച ഗോഡൗണിന് തൊട്ടടുത്തുള്ള സോഫ നിർമ്മാണ കമ്പനിക്കും ഭാഗികമായ നാശനഷ്ടം ഉണ്ടായി.
രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഏകദേശം ഒരു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.
