കണ്ണൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ഡി.സി.സി പുന:സംഘടിപ്പിച്ചു. ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 17 ജനറൽ സെക്രട്ടറിമാരെ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് നോമിനേറ്റ് ചെയ്തു. പാർട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളെയും പ്രാദേശിക നേതാക്കളെയും പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കല്ലിക്കോടൻ രാഗേഷ്, സുധീഷ് മുണ്ടേരി എന്നിവരാണ് പട്ടികയിലെ പ്രമുഖർ. ഇവർക്ക് പുറമെ കെ.കെ. സുരേഷ്, ടി.വി. രവീന്ദ്രൻ, ടി.കെ. അജിത്, വി.സി. പ്രസാദ്, തോമസ് വർഗ്ഗീസ്, ശിവദാസൻ കെ.എം, എം.വി. രവീന്ദ്രൻ, സുരേഷ് ചാല്ലാരത്ത്, ദേവസ്യ പാലപ്പുറം, എം.ഒ. മാധവൻ, വി.സി. നാരായണൻ, കെ.കെ. ജയരാജൻ, അഡ്വ. ടി.എ. ജസ്റ്റിൻ, കെ.പി. ഹാഷിം, പുതുക്കുടി ശ്രീധരൻ എന്നിവരെയാണ് പുതിയ ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്നത്.
പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നതോടെ ജില്ലയിലെ പാർട്ടി സംവിധാനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്ക് വേഗത കൂടുമെന്നും കെ.പി.സി.സി നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു
