Zygo-Ad

കല്യാശ്ശേരിയിൽ ഉത്സവത്തിനിടെ മോഷണ പരമ്പര; നാല് സ്ത്രീകളുടെ പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങൾ അരമണിക്കൂറിനുള്ളിൽ കവർന്നു


കല്യാശ്ശേരി: കല്യാശ്ശേരി ഒഴക്രോത്ത് തൃക്കോത്തുപറമ്പ് ഉത്സവം കാണാനെത്തിയ നാല് സ്ത്രീകളുടെ 12 പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-നും ഒന്നിനും ഇടയിലാണ് ആഭരണങ്ങൾ കവർന്നത്. ക്ഷേത്രോത്സവത്തിന് ഉച്ചക്ക് അന്നദാനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.

സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടവരെല്ലാം പ്രായമേറിയവരും, പ്രസാദസദ്യ കഴിക്കാനെത്തിയവരുമാണ്. ഒഴക്രോം സ്വദേശിനി പി.പി. മാധവിയുടെ മൂന്നു പവൻ, സാവിത്രിയുടെ മൂന്നു പവൻ, വെള്ളിക്കീൽ സ്വദേശിനിയുടെ രണ്ടരപ്പവൻ മൊറാഴ സ്വദേശിയായ സ്ത്രീയുടെ നാലു പവൻ എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.

എല്ലാവർക്കും തിരക്കിനിടയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടത്. സ്വർണം നഷ്ടപ്പെട്ടവർ ബഹളം വെച്ചതോടെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെയും തൊണ്ടിമുതലും കണ്ടെത്താനായില്ല. കണ്ണപുരം പോലീസിൽ പരാതി നൽകി.

Previous Post Next Post