കണ്ണൂർ: കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
സാരമായി കടിയേറ്റ രമേശൻ എന്നയാളെ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു രണ്ട് പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച്ച ഉച്ചയോടെ വ്യാപാര ഭവനും നഴ്‌സറിക്കും സമീപമാണ് തെരുവുനായ ആക്രമണം നടത്തിയത്. ഈ ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം അതിരൂക്ഷമാണെന്ന് നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
