Zygo-Ad

ഡി അഡിഷൻ സെന്‍ററില്‍ പ്രവേശിപ്പിച്ചതിന്‍റെ വൈരാഗ്യം; മാട്ടൂലിൽ ഫോൺ നമ്പർ ചോദിച്ചെത്തി കുത്തി പരിക്കേൽപ്പിച്ചു: യുവാവ് തീവ്രപരിചരണ വിഭാഗത്തിൽ

 


പഴയങ്ങാടി: മാട്ടൂലിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മാട്ടൂൽ നോർത്ത് സിദ്ദീഖാബാദ് സ്വദേശി ഹിബദുള്ള (34) ക്കാണ് കുത്തേറ്റത്. മാട്ടൂൽ നോർത്ത് കാവിലെ പറമ്പ് സ്വദേശി സി.കെ. റസാഖ് (24) ആണ് അക്രമം നടത്തിയത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ഹിബദുള്ളയുടെ അടുത്തെത്തിയ റസാഖ് ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, ഫോണ്‍ നമ്പർ ഹിബത്തുള്ള നല്‍കിയില്ല. ഇതോടെ പ്രകോപിതനായി കത്തികൊണ്ട് കുത്തുകയായിരുന്നു. നാട്ടുകാർ ഇയാളെ പിടികൂടി പഴയങ്ങാടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും പോലീസ് പിന്നീട് വിട്ടയച്ചതായും നാട്ടുകാർ ആരോപിച്ചു.

 ശരീരത്തില്‍ വിവിധയിടങ്ങളിലായി കുത്തേറ്റു വീണ ഹിബത്തുള്ളയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

 നേരത്തെ റസാഖിനെ ഡി അഡിഷൻ സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്നു.ഇതിനു പിന്നില്‍ പ്രവർത്തിച്ചത് ഹിബത്തുള്ളയാണെന്ന വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നും പറയപ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ ഹിബദുള്ളയെ ഉടൻ തന്നെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അക്രമത്തിന് ശേഷം പ്രതി റസാഖ് ഓടി രക്ഷപ്പെട്ടു. പഴയങ്ങാടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post