കണ്ണൂർ: വ്യക്തി ശുദ്ധിയുള്ള, മദ്യത്തിനും ലഹരിക്കും വർഗ്ഗീയതയ്ക്കും അഴിമതിക്കുമെതിരെ നിലപാട് എടുക്കുന്ന സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്ത് വിജയിപ്പിക്കുവാൻ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രവർത്തക സമിതി യോഗം അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് ടി.പി.ആർ.നാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.സുനിൽകുമാർ, ജില്ലാ സെക്രട്ടറി രാജൻ തീയറേത്ത്, പി.വി.നരേന്ദ്രൻ, ദിനു മൊട്ടമ്മൽ, കെ.രാമചന്ദ്രൻ അടിയോടി, കെ.എം.ഭാസ്കരൻ, എം.ടി.ജിനരാജൻ, കെ.കെ.ജനാർദനൻ, പി.വിജയകുമാർ, ചന്ദ്രൻ മന്ന എന്നിവർ സംസാരിച്ചു.
