കണ്ണൂർ: ജില്ലാ പഞ്ചായത്ത് കൗണ്ടിങ് ഏജന്റുമാരുടെ നിയമനത്തിന് 12-ന് വൈകീട്ട് നാല് വരെ അപേക്ഷ നൽകാം.
അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പോസ്റ്റൽ വോട്ട് എണ്ണുന്നതിലേക്ക് നിയമിക്കേണ്ട കൗണ്ടിങ് ഏജന്റുമാരുടെ അപേക്ഷ മാത്രമേ ജില്ലാ പഞ്ചായത്ത് വരണാധികാരിയായ കളക്ടർക്ക് സമർപ്പിക്കേണ്ടത് ഉള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് ഉപ വരണാധികാരി അറിയിച്ചു.
വോട്ടെണ്ണൽ ദിവസം സ്ഥാനാർഥി, തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാർഥിയുടെ കൗണ്ടിങ് ഏജന്റ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയ വ്യക്തികൾ എന്നിവർക്ക് മാത്രമേ കൗണ്ടിങ് ഹാളിൽ പ്രവേശനമുണ്ടാകൂ.
വോട്ടെണ്ണൽ ദിവസം വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 500 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വരണാധികാരിയിൽ നിന്ന് ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ധരിച്ചവർക്ക് മാത്രമേ പ്രവേശനമണ്ടാകൂ.
കൗണ്ടിങ് ഹാളിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. ഫോണുകൾ കൗണ്ടിങ് ഹാളിന്റെ പ്രവേശന കവാടത്തിൽ ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് രശീതി വാങ്ങണം.
