കണ്ണൂർ ജില്ലയിലെ പൊതു വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
അഞ്ച് സ്കൂളുകളിൽ പരിശോധന നടത്തി. അധ്യാപക, അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വ്യാപക പരിശോധന നടന്നത്.
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിലാണ് പരിശോധന. അധ്യാപക, ഭിന്നശേഷി തസ്തിക സൃഷ്ടിക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേട് നടന്നതായും നേരത്തെതന്നെ പരാതി ഉയർന്നിരുന്നു.
ഡിഇഒ കണ്ണൂർ, തലശ്ശേരി ഓഫീസുകളിലും വി എച്ച് എസ് സി വിഭാഗം പയ്യന്നൂർ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, കണ്ണൂർ ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലും പരിശോധന നടത്തി.
ഇന്നലെ രാവിലെ 10.30-ന് തുടങ്ങിയ പരിശോധന രാത്രി വൈകിയും തുടർന്നു.
